വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രമുഖ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് കഴിഞ്ഞ വര്‍ഷം അവസാനമാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് മുമ്പും സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് മല്‍സരിക്കുകയെന്ന് താരം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രകാശ് രാജ് സന്ദര്‍സിച്ചു. താരത്തെ പിന്തുണക്കുമെന്ന് എഎപി അറിയിച്ചിട്ടുണ്ട്. ‘സ്വ്വതന്ത്രനായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. സ്വതന്ത്രരും പ്രത്യേക പക്ഷംപിടിക്കാത്തവരും കൂടി പാര്‍ലമെന്റില്‍ എത്തണം’ കെജ്‌രിവാള്‍ പറഞ്ഞു.
Tags:prakash raj