വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ആമിയെ അവതരിപ്പിക്കുന്ന മഞ്ജുവാര്യരാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നേരത്തേ വിദ്യാബാലന്‍ ചെയ്യാനിരുന്ന വേഷം ഷൂട്ടിംഗ് തുടങ്ങുന്നതില്‍ ദിവസങ്ങള്‍ മുമ്പ് അവര്‍ കൈയൊഴിഞ്ഞതോടെയാണ് മഞ്ജുവിലേക്ക് എത്തിച്ചേര്‍ന്നത്.
Tags:Aamikamalmanju wwrrier