കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ഇന്ദ്രന്‍സിനെ അര്‍ഹനാക്കിയ ആളൊരുക്കം നാളെ തിയറ്ററുകളിലെത്തില്ല. ഒരാഴ്ച വൈകി ഏപ്രില്‍ 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വികടകുമാരന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, പരോള്‍ തുടങ്ങിയവയുടെ റിലീസ് ഈയാഴ്ച ഉള്ളതിനാലാണ് ആളൊരുക്കം മാറ്റിയതെന്നാണ് സൂചന. വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ പാപ്പുവാശന്‍ എന്ന തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്.