
പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മരുഭൂമിയില്‍ അകപ്പെട്ട നജീബിന്റെ കഥയാണ് ആടു ജീവിതം പറയുന്നത്. നജീബിന്റെ ഭാര്യ സൈനുവായി അമല പോള്‍ എത്തുന്നു.
ആദ്യ ഷെഡ്യൂളിനു ശേഷം ഇടവേളയെടുത്തായിരിക്കും രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങുക. ശരീര ഭാരം നന്നായി കുറച്ച് പ്രിഥ്വിരാജ് നടത്തുന്ന മേക്കോവറിനായാണിത്. ഇതിനിടിയില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് നടന്നേക്കും. ഒരു വര്‍ഷത്തോളം നീളുന്ന ഷൂട്ടിംഗാണ് ആടുജീവിതത്തിനുണ്ടാകുക. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍.