Silma

ആടു ജീവിതത്തിന്റെ മൂന്നാം ഷെഡ്യൂളിനായി പൃഥ്വിരാജ് ജോര്‍ദാനില്‍

പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്ന കഥാപാത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജോര്‍ദാനില്‍ ഉടന്‍ തുടങ്ങുന്നു. ബ്ലസിയും പൃഥ്വിയും ജോര്‍ദാനില്‍ എത്തിയിട്ടുണ്ട്. കെയ്‌റോയിലും ജോര്‍ദാമിലുമായി 40 ദിവസത്തോളം ഷൂട്ടിംഗുണ്ട്. 20 കിലോയോളം പുതിയ ഷെഡ്യൂളിനായി പൃഥ്വി കുറച്ചിട്ടുണ്ട്. നീണ്ട ഇടതൂര്‍ന്ന താടിയാണ് ആടുജീവിതത്തിലെ നജീബായി മാറാന്‍ താരം സൂക്ഷിച്ചിരിക്കുന്നത്. 2021ലാണ് ആടുീവിതം തിയറ്ററുകളിലെത്തുക.

ബെന്ന്യാമന്റെ നോവലിനെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ അമല പോളാണ് നായിക വേഷത്തില്‍ എത്തുന്നത്. എ ആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആടു ജീവിതത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ട ഒരാളുടെ വൈകാരിക, ആത്മീയ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഗീതമാണ് റഹ്മാന്‍ നല്‍കുന്നത്. ചില ഘട്ടങ്ങളില്‍ സംഭാഷണങ്ങളേക്കാള്‍ സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്. പശ്ചാത്തല സംഗീതത്തിലും ഈ മികവ് ഉറപ്പാക്കാനാണ് റഹ്മാന്‍ ശ്രമിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനനാണ് ക്യാമറ ചലിപ്പിക്കുന്നത്.

Blessy directorial AaduJeevitham is gearing for the next schedule in Jordan. The Prithviraj starer has AR Rahman to compose the music. Prithvi shed many kilos for 3rd schedule.