ആട് 3 ജനുവരിയില്‍ എത്തും: വിജയ് ബാബു

ആട് സീരീസിലെ പുതിയ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററില്‍ എത്തിക്കാനാകുമെന്ന് പ്രതിക്ഷിക്കുന്നതായി നിര്‍മാതാവ് വിജയ് ബാബു. ആടിന്‍റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ അതിനു മുമ്പ് മറ്റൊരു ചിത്രം ഒരുക്കുമെന്നും അതിന്‍റെ തിരക്കഥ റെഡിയാണെന്നും വിജയ് ബാബു പറയുന്നു.

ത്രീഡിയില്‍ ആണ് ആട് 3 എത്തുന്നത്. ആട് 1 ബോക്സ് ഓഫിസില്‍ പരാജയം ആയിരുന്നെങ്കിലും പിന്നീട് സിഡിയിലൂടെയും ടിവിയിലൂടെയും പ്രേക്ഷക പ്രീതി നേടി. ആട് 2 വലിയ ബോക്സ് ഓഫിസ് വിജയമാകുകയും ചെയ്തു. ആട് 2 റിലീസിന് പിന്നാലെ തന്നെ അണിയറ പ്രവര്‍ത്തകര്‍ ആട് 3 പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജിപാപ്പനെയും സംഘത്തെയും ചുറ്റിപ്പറ്റിയുള്ള വിവിധ സംഭവങ്ങളാണ് ആട് സീരീസില്‍ പറയുന്നത്.

Aadu 3 will release in 2022 January as per producer Vijay Babu. Jayasurya essaying the iconic Shaji Pappan in the Aadu series directing by Mithun Manuel Thomas.

Latest Upcoming