ധനുഷ് നായകനാകുന്ന പുതിയ ചിത്രം വട ചെന്നൈയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നാണ് സൂചന. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ഇത് ചെറിയ തിരിച്ചടിയായേക്കും. സമുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്. ഒരു കാരംബോര്‍ഡ് കളിക്കാരനായിരുന്ന യുവാവ് ഗാംഗ്‌സ്റ്ററായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുക. ആദ്യ ഭാഗമാണ് ഈമാസം 17ന് തിയറ്ററുകളില്‍ എത്തുന്നത്. ന്‍ഡ്രിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ