New Updates

96 ഒരു ആത്മകഥനം- അരുണ്‍ രവീന്ദ്രന്റെ റിവ്യൂ

പ്രണയകാലത്തെ ഏറ്റവും വലിയ ഫാന്റസി ഏതാണെന്നറിയാമോ? സദാസാമീപ്യം ആഗ്രഹിക്കുന്ന കാമുകിയുമായി ഏറെ നേരം നടക്കുക, സംസാരിക്കുക, കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുക. സംസാരിക്കാന്‍ ആഗ്രഹിച്ചു വന്നാലും അടുത്തെത്തുമ്പോള്‍ വാക്കുകള്‍ പുറത്തേക്കു വരില്ല, ചിലപ്പോള്‍ ഉദ്ദേശിച്ച കാര്യമായിരിക്കില്ല പറയുക. നിങ്ങള്‍ 1990കളുടെ മധ്യ ഭാഗത്ത് കൗമാരകാലം പിന്നിട്ടവരാണെങ്കില്‍, അന്നത്തെ സാഹചര്യങ്ങള്‍ ഓര്‍ത്താല്‍ ഇതു മനസിലാകും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് അടക്കം ഇന്നത്തെ പല സൗകര്യങ്ങളും സാധാരണക്കാരന് പ്രാപ്യമായിരുന്നില്ല. ലാന്‍ഡ് ഫോണ്‍ ഇടത്തരക്കാര്‍ക്കിടയില്‍ പ്രചാരത്തിലായ കാലം. കുട്ടികള്‍ പഠിക്കുന്ന വീട്ടില്‍ കേബിള്‍ കണക്ഷന്‍ പോലുമുണ്ടാകില്ല. കോളെജിലും ഉല്‍സവത്തിനുമൊക്കെ പരസ്പരം കാണുമ്പോള്‍ കിട്ടുന്ന കൂര്‍ത്ത ഒരു നോട്ടം, കൊളുത്തി വലിക്കുന്ന ആ നിമിഷങ്ങള്‍… മാരക വിനിമയങ്ങള്‍. കടലു പോലുള്ള പ്രണയം അളക്കാന്‍ ഒരു മാനകമില്ല. കണ്ണിലൂടെ നോക്കുമ്പോള്‍ അഗാധമായ ആഴവും പരപ്പും തോന്നാം. (സോറി കുറച്ചു പൈങ്കിളിയായിപ്പോയി) ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ കൂടി ഇന്നു നൊസ്റ്റാള്‍ജിയ ആയി അയവിറക്കുന്ന വലിയൊരു സമൂഹത്തിന് ആസ്വദിക്കാനുള്ള ക്ലീന്‍ ചിത്രമാണ് 96.

അക്കാലത്തെ എല്ലാ കൗമാരക്കാരുടെയും പ്രശ്‌നമാണ് അനിശ്ചിതത്വം നിറഞ്ഞ, പറക്കമുറ്റാത്ത പ്രായത്തില്‍ ദാമ്പത്യജീവിതത്തിലേക്കു പ്രവേശിക്കാനാകില്ലെന്ന വസ്തുത. പ്രണയമാകട്ടെ അത്രമേല്‍ തീവ്രമായിരിക്കുകയും ചെയ്യും. അക്കാലത്തെ സാമൂഹ്യചട്ടക്കൂടുകള്‍ പൊളിക്കാതിരിക്കുന്നതിന് പക്ഷെ, ഇതു മാത്രമല്ല കാരണം. വലിയൊരു മൂല്യബോധം കൂടി അന്നത്തെ പ്രണയിതാക്കളുടെ ബാധ്യതയായിരുന്നു. സിനിമയില്‍ത്തന്നെ നന്മ മാത്രം കൈമുതലാക്കിയ നായകന്മാര്‍ വാണിരുന്ന കാലം. ദേവാസുര കാലത്തിലേക്ക് നായകന്മാര്‍ കാര്യമായി കടന്നിട്ടില്ലായിരുന്നു. ആദ്യപ്രണയത്തിന് വല്ലാത്ത വിശുദ്ധി കല്‍പ്പിച്ചിരുന്ന ടീനേജര്‍മാരുടെ കാലം. താന്‍ പ്രേമിക്കുന്നയാളെത്തന്നെ സ്വന്തമാക്കണമെന്നും അങ്ങനെ, തന്റേതാകുന്ന നാള്‍ മാത്രമേ സ്പര്‍ശം കൊണ്ടു പോലും കളങ്കിതയാക്കാന്‍ പാടുള്ളൂവെന്നു ചിന്തിച്ചിരുന്ന നിഷ്‌കളങ്കരുടെ ലോകം. കുമാരികള്‍ ചാരിത്ര്യം എത്രത്തോളം പ്രധാനമാണെന്നു കരുതിയിരുന്നുവോ ഏതാണ്ട് അതേ മട്ടില്‍ കുമാരന്മാരും ഏറെക്കുറെ അത് കാത്തു പോന്നു. അവരുടെ പ്രതിനിധിയായി രാമിനെ കാണാനാണ് എനിക്ക് ഇഷ്ടം.

പ്രണയിനിയിമൊത്തു നടക്കാന്‍ തീവ്രമായി ആഗ്രഹിച്ചിട്ടും പല വിധ പ്രതിബന്ധങ്ങള്‍ നേരിട്ട അന്നത്തെ ടീനേജര്‍ ഒരിക്കലെങ്കിലും പ്രാര്‍ത്ഥിച്ചിരിക്കും, ഒരു തവണയെങ്കിലും അതിനുള്ള അവസരം തരണമേയെന്ന്. അത്തരമൊരു സാഹചര്യമാണ് രാമും ജാനകിയും 22 വര്‍ഷത്തിനു ശേഷം കണ്ടു മുട്ടുമ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ അപ്പോഴാണ് ഇരുവരും രാം ചെയ്തുവെച്ച പല കാര്യങ്ങളും അറിയുന്നത്. കോളെജില്‍ കാണാന്‍ വന്നതു മുതല്‍ ജാനു ആഗ്രഹിച്ചതു പോലെ അവളുടെ വിവാഹത്തില്‍ പോലും രാം സന്നിഹിതനായിരുന്നുവെന്നത്. രാമിന്റെയും ജാനകിയുടെയും ജീവിതം വിധിയുടെ കൈപ്പിഴയാലെന്ന പോലെ അകന്നു പോകുന്നതായി തോന്നും. എങ്കിലും രാമിന് ജീവിതം മുമ്പോട്ടു കൊണ്ടു പോകാനുള്ള ധൈര്യമുണ്ടാകുമായിരുന്നോ എന്ന ചോദ്യവുമുയരുന്നുണ്ട്. തികച്ചും അന്തര്‍മുഖനായ രാമിന് അതിനു പറ്റുമായിരുന്നില്ല എന്നാണെനിക്കു തോന്നിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ നിന്ന് കോളെജിലെത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ജാനുവിനെ കാണാനെത്തുന്നതിലൊക്കെ അന്നത്തെ കാലഘട്ടത്തിലെ ഒരു ടീനേജറില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിവര്‍ത്തനം ഞാന്‍ കണ്ടു. അത്രയും ധൈര്യമുണ്ടാകും, അതിനപ്പുറം ഉണ്ടാകാനിടയില്ല. സത്യത്തില്‍ ഇവിടെ വെച്ച് ഞാന്‍ അറിയാതെ ജാനുവിന്റെ പക്ഷത്തേക്കു കൂറു മാറി (ഇതേ വരെ രാമിന്റെ കാഴ്ചപ്പാടിലാണ് ആസ്വദിച്ചതല്ലോ)

നാം സ്‌നേഹിച്ചയാള്‍ നമ്മെ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന വേദന… അതില്‍പ്പരം അപ്പോഴുണ്ടാകുന്ന ആനന്ദവും പറഞ്ഞറിയിക്കാനാകില്ല. പക്ഷെ വളരെ സ്വാഭാവികമായി ഇവിട പ്രതികരിക്കുന്ന ജാനുവിനെ തൃഷ മനോഹരമാക്കി. പല കാര്യങ്ങളിലും പക്വത ആര്‍ജിച്ച സ്തരീകള്‍ മുെൈന്‍കയെടുക്കുന്നതായി തോന്നാറുണ്ട്. ഒരു പുരുഷ സുഹൃത്തിനെ കൈകാര്യം ചെയ്യുന്ന കാര്യത്തിലായാലും വിവാഹിതരായ സ്ത്രീകള്‍ പ്രത്യേക രീതിയിലാണ് ട്രീറ്റ് ചെയ്യാറുള്ളത്. ബന്ധങ്ങളെ പരിധി വിടാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ അവര്‍ക്കാകും.

പ്രേമത്തിന് കാലദേശഭേദങ്ങളില്ല എന്നു പലരും സമര്‍ത്ഥിക്കുമ്പോഴും ഓരോ കാലഘട്ടവും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം, സാമ്പത്തിക സാമൂഹിക പശ്ചാത്തലങ്ങള്‍, വ്യക്തിത്വവികാസം എന്നിവയെല്ലാം അതില്‍ പങ്കു വഹിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ജീവിതമല്ലേ ഉള്ളൂ, അതിലെ നഷ്ടങ്ങള്‍ നഷ്ടബോധമായിതന്നെ തുടരും. അല്ലെന്നു തോന്നുണ്ടെങ്കില്‍ സ്വന്തം ജീവിതം തന്നെ മനസില്‍ റീവൈന്‍ഡ് അടിച്ചു നോക്കിയാല്‍ കൗമാരകാലത്ത് സ്ട്രക്ക് ചെയ്യുന്ന ഒരിടത്തെത്തും. അതാണു ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലം എന്ന തോന്നലുള്ള നിരവധി പേരുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും ഇടകലരുന്ന അക്കാലത്ത് നഷ്ടങ്ങള്‍ മനസില്‍ വരുത്തുന്ന മുറിവിന്റ ആഴം വലുതായിരിക്കും.

ഇത്തരം നഷ്ടബോധങ്ങളുടെ ഫീല്‍ 96 കാണുന്നതിനു മുമ്പും പിന്നീടും എന്നില്‍ നില നിര്‍ത്തിയ ആകസ്മികമായ രണ്ടു ചിത്രങ്ങള്‍ കൂടി വീണ്ടും കാണാനിടയായി. സിനിമ കാണുന്നതിനു മുമ്പ് അതിരാവിലെ ടിവി സര്‍ഫ് ചെയ്തപ്പോഴാണ് അഴകി കണ്ടത്. സിനിമയ്ക്കു പകുന്നതു വര ഒരേ വേദനയായിരുന്നു മനസില്‍. സിനിമ കണ്ടതിന്റെ ഹാംഗ് ഓവറുമായി മൂന്നുനാലു ദിവസം കണ്ടപ്പോള്‍ രാവിലെ തീര്‍ത്ഥാടനവും. മൂന്നും ഒരേ വിഷയം തന്നെ പറയുന്നു. നേരത്തേ ചില പോസ്റ്റുകളില്‍ 96നെ മേഘമല്‍ഹാറുമായി താരതമ്യപ്പെടുത്തി കണ്ടിരുന്നെങ്കിലും എനിക്ക് തീര്‍ത്ഥാടനത്തിലെ സാഹചര്യങ്ങളോടാണ് കൂടുതല്‍ ചേര്‍ച്ച തോന്നുന്നത്.

Previous : വിജയ് സൂപ്പറും പൗര്‍ണമിയും- ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *