’83’ക്ക് മികച്ച അഭിപ്രായം, കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

’83’ക്ക് മികച്ച അഭിപ്രായം, കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ ലോകക്കപ്പ് വിജയ ചരിത്രം പറയുന്ന ’83’ എന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിലെത്തി. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്തും ചിത്രമെത്തിയിട്ടുണ്ട്. കേരളത്തില്‍ മലയാളം പതിപ്പിന് പുറമേ ചില സ്ക്രീനുകളില്‍ ഹിന്ദി പതിപ്പും ഉണ്ടാകും. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇതിഹാസ താരം കപില്‍ദേവായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്. 83യുടെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.

ഇന്ത്യയില്‍ ക്രിക്കറ്റിന്‍റെ പ്രചാരം വളര്‍ത്തിയതിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണ് ചിത്രം പ്രമേയമാക്കുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് താരം ജീവ എത്തുന്ന ചിത്രത്തില്‍ ദീപികാ പദുകോണാണ് കപില്‍ ദേവിന്‍റെ ഭാര്യയായ ഡോണയായി വേഷമിടുന്നത്. ക്രിക്കറ്റ് പ്രേമികളല്ലാത്തവരെയും ആവേശത്തിലാക്കുന്ന മികച്ച ചലച്ചിത്രാനുഭവമാണ് 83 സമ്മാനിക്കുന്നതെന്ന് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

Here is the Kerala theater list for Kabir Khan’s directorial ’83’. Ranveer Singh, Jeeva and Deepika Padukon in lead roles.

Film scan Latest Other Language