ഓണം ഇത്തവണ നേരത്തേയായതിനാല്‍ ഓണം റിലീസുകളും നേരത്തേയാണ് ഓണം മാസത്തില്‍ ഇത്തവണ 7 മലയാളം റിലീസുകളാണ് ഉള്ളത്. തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നുമുള്ള ചില വന്‍ റിലീസുകളും ഓണം സീസണില്‍ തിയറ്ററുകളിലെത്തുന്നുണ്ട്.
ഇബ്‌ലീസ്
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ഇബ്‌ലീസ് ഓഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും. ഫാന്റസി സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റിയനാണ് നായിക. 80കളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ് പറയുന്നത്. ലാലും പ്രധാന വേഷത്തിലുണ്ട്.
നീലി
മമ്‌സത മോഹന്‍ദാസ് മുഖ്യ വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം നീലി ഓഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തില്‍ ഉണ്ട്.
കായംകുളം കൊച്ചുണ്ണി
ഓഗസ്റ്റ് 15നാണ് കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാാനത്തില്‍ നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലുമുണ്ട്.
പടയോട്ടം
ബിജു മേനോന്‍ നായകനാകുന്ന ഗാംഗ്‌സ്റ്റര്‍ കോമഡി ചിത്രം പടയോട്ടം ഓഗസ്റ്റ് 17ന് തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്.
ഒരു കുട്ടനാടന്‍ ബ്ലോഗ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണച്ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഓഗസ്റ്റ് 22ന് തിയറ്ററുകളിലെത്തും. സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുട്ടനാട്ടിലെ ഒരുപറ്റം യുവാക്കളുടെ റോള്‍ മോഡലായ ഹരിയായാണ് മമ്മൂട്ടി എത്തുന്നത്.
തീവണ്ടി
ഫെലിനി സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം തീവണ്ടിയും ഓഗസ്റ്റ് 22ന് എത്തും. പലകുറി റിലീസ് മാറ്റി വെച്ച ചിത്രം ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ ട്രെയ്‌ലറും തീവണ്ടിക്കൊപ്പം പുറത്തിറക്കിയേക്കും.
വരത്തന്‍
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം വരത്തനും 22നാണ് എത്തുന്നത്. ചിത്രത്തിന്റെ സ്വഭാവം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.