നവാഗതനായ ജെഫിന്‍ ജോയ് രചനയും സംവിധാനം നിര്‍വഹിച്ച ത്രില്ലര്‍ ചിത്രം 369 നവംബര്‍ 23ന് തിയറ്ററുകളിലെത്തും. ഹേമന്ദ് മേനോനും ഷഫീഖ് റഹ്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. 369 എന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്ടിയുടെ നമ്പറാണ്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രം ബിഗ് ബിയുടെ ഇന്‍ട്രോ രംഗത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആദ്യ ലുക്ക് പോസ്റ്റര്‍.
മാഗ്‌നെറ്റ് മൂവീസ് ആന്‍ഡ് റൈറ്റ് അങ്കിള്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഫാത്തിമ മേരി, എബിന്‍ ബേബി, എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മിയശ്രീ, ബെന്‍ സെബാസ്റ്റ്യന്‍, പ്രദീപ് ബാബു,അഷിലി ഐസക്ക്, ലതദാസ്, സാദിക്, വേണുഗോപാല്‍, ഇഷാ ഖുറേഷി, അംബികാ മോഹന്‍ എന്നിവര്‍ അഭിനയിക്കുന്നു.
Tags:369Hemanth menonJefin Joy