പ്രമോദ്‌മോഹന്‍ സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്‍ജിപണിക്കര്‍ എന്റര്‍ടെയ്മന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. യുകെയില്‍നിന്നും കൊച്ചിയിലേക്ക് കുടുംബവുമായി മടങ്ങിയെത്തുന്ന ശ്രീറാം എന്ന കഥാപാത്രമാണ് ബിജുവിന്റേത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.
മുദ്ദുഗൗ ഫെയിം ശാരു പി. വര്‍ഗീസ് ആണ് നായിക. ‘റാംജിറാവ് സ്പീക്കിങ്ങ്’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ തുടക്കമാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഇത് തന്റെ ഗുരുക്കളായ സിദ്ദിഖിനും ലാലിനുമുള്ള സമര്‍പ്പണമാണെന്ന് പ്രമോദ് പറയുന്നു.
Tags:biju menonOrayiram kinakkalalpramod mohan