10 ലക്ഷത്തോളം പേരേ വീടുകളില്‍ നിന്ന് ക്യാംപുകളിലെത്തിച്ച മഹാദുരന്തം ചിലരുടെയെങ്കിലും മാനസികാരോഗ്യത്തില്‍ ആഘാതമേല്‍പ്പിച്ചിട്ടുണ്ടാകും. എല്ലാം നഷ്ടപ്പെട്ട് ചുറ്റിലും വെള്ളം തിങ്ങിനില്‍ക്കുന്നിടത്തു നിന്ന് രക്ഷപെടുത്തിയെടുത്തവരുടെ മാനസികോല്ലാസത്തിനും ആശ്വാസത്തിനുമായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ ക്യാംപ് സന്ദര്‍ശിക്കണമെന്ന് പല മാനസികാരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി ചെങ്ങന്നൂരിലെ വിവിധ ക്യാംപുകളിലെത്തിയിരുന്നു. രമേശ് പിഷാരടിയെയും കൂട്ടിയാണ് മമ്മൂട്ടി ചെന്നത്.
ഓണം നാളിലും ക്യാംപുകളിലെത്തി മെഗാ താരം ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. ആലുവ-പറവൂര്‍ ഭാഗത്തെ ക്യാംപുകളില്‍ താരമെത്തി. വരാപ്പുഴ ക്യാംപില്‍ താരം ഓണസദ്യയും കഴിച്ചു. രമേശ് പിഷാരടിയും നാദിര്‍ഷയും പറവൂര്‍ എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Tags:mammootty