
മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രമായി പുലിമുരുകന്‍ രണ്ടാംവാര്‍ഷികത്തിലും പുതിയ റെക്കോഡ് കുറിച്ചു. ഒരു മലയാള ചിത്രത്തിന്റെ വിജയാഘോഷ വാര്‍ഷികത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് പുലിമുരുകന്‍ നേടിയിരിക്കുന്നത്. 2years of പുലിമുരുകന്‍ എന്ന ഹാഷ്ടാഗില്‍ ഇന്നലെ ഇരുപതിനായിരത്തിനു മുകളില്‍ ട്വീറ്റുകളാണ് ട്വിറ്ററില്‍ ഉണ്ടായത്.
വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ താര സമ്പന്നത നിറഞ്ഞ ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചത്. മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകളില്‍ നിന്ന് മൊത്തമായും മറ്റ് ബിസിനസുകളും ചേര്‍ത്ത് ചിത്രം 150 കോടിക്കുമുകളില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ പതിനായിരത്തിനു മുകളില്‍ ഹാഷ്ടാഗ് നേടുന്ന മലയാള ചിത്രമായും ഇന്നലെ പുലിമുരുകന്‍ മാറി.