പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതം അടുത്ത ഷെഡ്യൂളിലേക്ക് നീങ്ങുകയാണ്. വിവിധ ഷെഡ്യൂളുകളിലായി രണ്ട് വര്‍ഷം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. കാല്‍നൂറ്റാണ്ടിനടത്ത് ഇടവേള കഴിഞ്ഞാണ് റഹ്മാന്‍ മലയാളത്തിലേക്ക് എത്തുന്നത്. രണ്ടു ഗാനങ്ങള്‍ ആടു ജീവിതത്തിനായി തയാറാക്കി കഴിഞ്ഞുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഏറെ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളതെന്നും റഹ്മാന്‍ പറയുന്നു. ചിന്‍മയിയാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
മരുഭൂമിയില്‍ അകപ്പെട്ട നജീബിന്റെ കഥയാണ് ആടു ജീവിതം പറയുന്നത്. നജീബിന്റെ ഭാര്യ സൈനുവായി അമല പോള്‍ എത്തുന്നു. ശരീര ഭാരം നന്നായി കുറച്ച് നടത്തുന്ന മേക്കോവറിലാണ് പ്രിഥ്വി അടുത്ത ഷെഡ്യുളില്‍ എത്തുക. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍.
Tags:aadujeevithamamala paulblessyPrithviraj