കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസായി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0 നാളെ തിയറ്ററുകളിലെത്തും. രജനീകാന്ത്, അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 435ലധികം സ്‌ക്രീനുകള്‍ ആദ്യ ദിനത്തില്‍ ഉറപ്പിച്ചുകഴിഞ്ഞു. മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ 2ഡി, 3ഡി ഫോര്‍മാറ്റുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും. ഏതാനും സെന്ററുകളില്‍ ഹിന്ദി പതിപ്പും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
412 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സര്‍ക്കാരിന്റെ റെക്കോഡാണ് ദിവസങ്ങള്‍ക്കുള്ളില്‍ 2.0 പിന്നിലാക്കുന്നത്. ലോകവ്യാപകമായി 10,500ഓളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. യുഎഇയില്‍ ആദ്യ ദിനത്തില്‍ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലായി ആയിരത്തിനടുത്ത് ഷോകള്‍ ആദ്യ ദിനത്തില്‍ യുഎഇയില്‍ ചിത്രത്തിനുണ്ടാകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്ര വലിയ റിലീസ് ലഭിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളിലും ബോളിവുഡ് ചിത്രങ്ങള്‍ക്കു ലഭിച്ചിട്ടില്ലാത്ത റിലീസാണ് 2.0 ക്കുള്ളത്. 65-70 രാജ്യങ്ങളിലാണ് ഈ തെന്നിന്ത്യന്‍ ചിത്രമെത്തുന്നത്. പ്രീ റിലീസ് ബിസിനസായി 120 കോടിയിലധികം കരസ്ഥമാക്കിയിട്ടുള്ള ചിത്രം ആദ്യ ദിനത്തില്‍ തന്നെ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.
Tags:2.0akshay kumarrajnikanthshankar