‘1956 മധ്യതിരുവിതാംകൂര്‍’ എന്ന മലയാള ചിത്രം മോസ്കോ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആര്‍ട്ട്ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മിച്ചത്. പുതുമുഖങ്ങളായ ആസിഫ് യോഗി, ജെയിന്‍ ആന്‍ഡ്രൂസ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
ഒക്റ്റോബര്‍ 1 മുതല്‍ 8 വരെയാണ് മോസ്കോ ചലച്ചിത്രോല്‍സവം നടക്കുന്നത്. എഫ്ഐഎപിഎഫ് അംഗീകാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേളയാണിത്.
1956 MadhyaThiruvithamkoor selected for Mosco film festival. Don Palathara directorial was bankrolled by Artbeet studios.