പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഹിറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷനാണ് സ്വന്തമാക്കിയിരുന്നത്. ആദ്യ ദിനത്തില്‍ 1.68 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ 8.44 കോടി രൂപയാണ് കളക്റ്റ് ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ വീക്കെന്‍ഡിലും മികച്ച കളക്ഷന്‍ നിലനില്‍ത്താന്‍ ചിത്രത്തിനായിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ കളക്ഷന്‍ 16 ദിവസത്തില്‍ 13.06 കോടി രൂപയിലേക്കെത്തി.
Tags:jayasuryapunyalan pvt ltdranjith sankar