‘കേശു ഈ വീടിന്റെ നാഥന്‍’ 15 ദിവസത്തെ ഷൂട്ടിംഗ് കൂടി

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് കോവിഡ് 19 മൂലം ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നത്. കേശു എന്ന 60കാരനായി ദിലീപ് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഉര്‍വശിയാണ് നായിക. 15 ദിവസത്തെ ഷൂട്ടിംഗ് കൂടി ചിത്രത്തിന് ഇനിയും ബാക്കിയുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി അഭിനയിക്കുന്നു. ഈ വര്‍ഷം തന്നെ റിലീസ് സാധ്യമാക്കാനാകുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

കേശുവിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വളരേ നേരത്തേ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ മാറ്റിവെച്ചു. നാദ് ഗ്രൂപ്പിന്റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ നായര്‍. സംഗീത സംവിധാനം നാദിര്‍ഷ തന്നെ നിര്‍വഹിക്കുന്നു.

Dileep essaying a 60-year-old in ‘Keshu Ee Veedinte Nathan’. The movie directed by Nadirshah has 15 days shooting left.

Author: admin

Leave a Reply

Your email address will not be published. Required fields are marked *