ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ 1 കോടി പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണിത്. ഈ വര്‍ഷത്തെ മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ ആദിയും സുഡാനി ഫ്രം നൈജീരിയയും മാത്രമാണ് ഇപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് മുന്നിലുള്ളത്. 25 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബോക്‌സ് ഓഫിസില്‍ ഇതു വരെയുള്ള ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ അബ്രഹാമിന്റെ സന്തതികള്‍ ഉറപ്പിച്ചിരിക്കുകയാണ്. യുഎഇ/ജിസിസിയില്‍ ഈ വര്‍ഷത്തെ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഇതിനകം തന്നെ ചിത്രം നേടിക്കഴിഞ്ഞു. റെസ്റ്റ് ഓഫ് ഇന്ത്യ സെന്ററുകളിലും മികച്ച പ്രകടനമാണ് അബ്രഹാമിന്റെ സന്തതികള്‍ നടത്തുന്നത്.
ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ അബ്രഹാമിന്റെ സന്തതികള്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ 50 കോടിക്കടുത്ത് എത്തുകയാണ്. ചിത്രം 50 കോടി ക്ലബില്‍ ഇടം നേടിയതിന്റെ പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും. നാലാം ആഴ്ചയില്‍ കേരളത്തില്‍ മാത്രം 116 റിലീസ് സെന്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 450ഓളം ഷോകള്‍ ഇപ്പോഴും കേരളത്തില്‍ ചിത്രത്തിനുണ്ട്. നാലാം ആഴ്ചയിലെ ഷോ കൗണ്ടില്‍ പുലി മുരുകനും ബാഹുബലിയും മാത്രമാണ് ഇപ്പോള്‍ കേരള ബോക്‌സ് ഓഫിസില്‍ അബ്രഹാമിന് മുന്നിലുള്ളത്. മുന്നിലുള്ള ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബജറ്റില്‍ തയാറാക്കി കുറഞ്ഞ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം എന്ന നിലയിലും ലോകക്കപ്പ്, മഴ, നിപ്പ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു എന്ന നിലയിലും അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയ നേട്ടം തിളക്കമാര്‍ന്നതാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചത്.
Tags:abrahaminte santhathikalhaneef adenimammoottyshaji padoor