
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സോളോയിലെ ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. മുടിനീട്ടിവളര്‍ത്തി പിന്നില്‍ കെട്ടിവെച്ച ദുല്‍ഖറിന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അഞ്ചു കഥകള്‍ കൂട്ടിയിണക്കി കഥ പറയുന്ന ചിത്രത്തിലെ ഒരു ഭാഗത്ത് ദുല്‍ഖര്‍ ഒരു ഗാങ്സ്റ്ററുടെ വേഷത്തിലാണ് എത്തുന്നത്. മനോജ് കെ ജയനും ശ്രദ്ധേയമായ ഒരു വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും. ചിത്രത്തിലെ അഞ്ചു ഭാഗങ്ങളിലും വ്യത്യസ്ത വേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജോയ് നമ്പ്യാര്‍ തന്ന രചന നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യും. ആന്‍ അഗസ്റ്റിന്‍, സായ് ധന്‍സിക, ആര്‍തി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. സൗബില്‍, പ്രകാശ് ബെലവാദി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.