Skip to content

വയനാടിന്റെ സ്വര്‍ണക്കഥ പറഞ്ഞ് ‘തരിയോട്- ദ ലോസ്റ്റ് സിറ്റി’, റോജര്‍ വാര്‍ഡ് ഇന്ത്യന്‍ സിനിമയിലേക്ക്

ചരിത്ര പുസ്തകങ്ങളില്‍ ഏറെ പരാമര്‍ശമുള്ളതും എന്നാല്‍ ഇന്ന് മണ്‍മറഞ്ഞതുമായ ഒരു വയനാടന്‍ ഗ്രാമത്തെ പറ്റി ഒരു വന്‍ ചിത്രം ഒരുങ്ങുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഇല്ലാതായി പോയ തരിയോട് ഗ്രാമത്തിലേക്ക് സ്വര്‍ണം അന്വേഷിച്ച് എത്തിയവരുടെ കഥ പറയുന്ന ചിത്രത്തിലൂടെ വിഖ്യാത ഓസ്‌ട്രേലിയന്‍ താരം റോജര്‍ വാര്‍ഡ് ഇന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്. സ്റ്റോണ്‍, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ്, ബോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജര്‍ വാര്‍ഡാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ തരിയോട് നടന്ന സ്വര്‍ണ ഖനനങ്ങളുടെ അധികം വെളിച്ചം വീശാത്ത കഥകളാണ് സിനിമയില്‍ എത്തുന്നത്. തരിയോട് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ നിര്‍മ്മല്‍ ബേബി വര്‍ഗ്ഗീസാണ് ‘തരിയോട് ദ ലോസ്റ്റ് സിറ്റി’ യുടെ സംവിധാനം. നിരവധി അന്താരാഷ്ട്ര പ്രദര്‍ശ്ശനങ്ങളില്‍ ഇതിനകം സ്ഥാനം നേടിയ ഡോക്യുമെന്ററിയാണ് ‘തരിയോട്’. അണക്കെട്ടിനായി കുടിയൊഴിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഇന്ന് വയനാടിലെ പ്രമുഖ നഗരനായി തരിയോട് മാറുമായിരുന്നു എന്നാണ് കണക്കാക്കുന്നത്. ബില്‍ ഹച്ചന്‍സ്, ലൂയിംഗ് ആന്‍ഡ്രൂസ്, അലക്സ് ഓ നെല്‍, കോര്‍ട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍ ബൈര്‍ണ്‍ എന്നീ വിദേശ താരങ്ങളും ചിത്രത്തില്‍ ഉണ്ടെന്നാണ് നിര്‍മല്‍ വ്യക്തമാക്കുന്നത്. 2022ല്‍ ഷൂട്ടിംഗ് തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. ‘വഴിയേ’ ‘മാറ്റം’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍.

A movie based on Wayanad’s lost city Thariyod announced. The movie directed by ‘Thariyod- The lost city’ will be directed by Nirmal Baby Varghese. Australian actor Roger Ward entering to Indian cinema through this.

Tags: Nirmal Baby Varghese, Roger Ward, Thariyod- The lost city

Leave a Reply Cancel reply

Your email address will not be published. Required fields are marked *