ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന തോപ്പില്‍ ജോപ്പന്റെ റിലീസ് എറണാകുളം ജില്ലാ കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമയുടെ പകര്‍പ്പവകാശ വില്‍പ്പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എന്‍. അനില്‍ കുമാറിന്റെ ഉത്തരവ്. ഒക്‌റ്റോബര്‍ ഏഴിനായിരുന്നു റിലീസിംഗ് നിശ്ചയിച്ചിരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇപ്പോള്‍ സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുകയാണ്.
സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വിറ്റതാണെന്നും പക്ഷേ റിലീസിനു മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. റിയല്‍ ഇമേജ് മീഡിയ ടെക്‌നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍, കടവന്ത്രയിലെ എസ്.എന്‍ ഗ്രൂപ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി.