New Updates

കുഞ്ചനൊപ്പം മമ്മൂട്ടി പുലിമുരുകന്‍ കണ്ടു; ഇത് ലാലിനു മാത്രമേ പറ്റൂവെന്ന് കമ്മന്റ്

Ad Here: 468x60
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം ഉറപ്പിച്ചുകഴിഞ്ഞ പുലുമുരുകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കണ്ടതായി കുഞ്ചന്‍. പനമ്പള്ളി നഗറിലെ വീട്ടിലെ തിയറ്ററിലൊരുക്കിയ പ്രത്യേക പ്രദര്‍ശനത്തിലാണ് വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം മമ്മൂട്ടി കണ്ടത്. മമ്മൂട്ടിയുടെ അയല്‍വാസിയായ കുഞ്ചനെയും സിനിമ കാണാന്‍ മമ്മൂട്ടി ക്ഷണിച്ചിരുന്നു. കുഞ്ചന്റെ കുടുംബവും മമ്മൂട്ടിയും ഒരുമിച്ചിരുന്നാണ് സിനിമ കണ്ടത്. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചന്‍ മമ്മൂട്ടിക്കൊപ്പം പുലിമുരുകന്‍ കണ്ട് അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.
‘പുതിയ സിനിമകളൊക്കെ വരുമ്പോള്‍ മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഷോകള്‍ നടക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെയും വിളിക്കും. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചപ്പോഴും എന്നെ വിളിച്ചു. ഞാനും കുടുംബവും പോയി. ദുല്‍ഖറോ മമ്മൂക്കയുടെ മറ്റ് കുടുംബാഗങ്ങളോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പടം കണ്ടു. ചിത്രത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ അഭിപ്രായം അദ്ദേഹം തന്നെയാണ് പറയേണ്ടത്. പക്ഷേ പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. വളരെ നല്ല റെസ്‌പോണ്‍സ് ആയിരുന്നു കണ്ടിരിക്കുമ്പോള്‍. ഇത് ലാലിനെക്കൊണ്ടേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു.’
Previous : ദുല്‍ഖറിന്റെ നായികയാകണം, ബിക്കിനിയിലും കംഫര്‍ട്ട്- പാര്‍വതി ഓമനക്കുട്ടന്‍
Next : ഇനി ശരീര പ്രദര്‍ശനത്തിന് വിളിക്കേണ്ടെന്ന് നയന്‍സ്; നിബന്ധനക്ക് വഴങ്ങി സംവിധായകര്‍

About The Author

Related posts

Leave a Reply

Cancel Reply

Your email address will not be published. Required fields are marked *