സി ഐ എ- കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ പാടിയ പാട്ട് ഇതിനകം വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഗോപിസുന്ദറിന്റെ ഈണത്തിലാണ് ദുല്‍ഖര്‍ പാടിയത്. പാട്ടിന്റെ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ ലുലു ഫാഷന്‍ വീക്കിലും പാട്ടുമായി ദുല്‍ഖര്‍ എത്തി. പാടുന്നതിനിടെ തന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ബോറാണല്ലേയെന്ന് ദുല്‍ഖര്‍ ചോദിക്കുന്നുണ്ട്. പിന്നീട് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്ന ദുല്‍ഖര്‍ തന്റെ മോശം പാടലിനെ പ്രോല്‍സാഹിപ്പിക്കുന്നതിനാണിതെന്ന് പ്രത്യേകം പറയുകയും ചെയ്തു.