അല്ലു അര്‍ജുന്‍ ചിത്രത്തിലും വില്ലനായി വിജയ് സേതുപതി

അല്ലു അര്‍ജുന്‍ ചിത്രത്തിലും വില്ലനായി വിജയ് സേതുപതി

സെയ്‌റ നരസിംഹ റെഡ്ഡിയിലെ വേഷത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് വിജയ് സേതുപതി കൂടുതല്‍ തെലുങ്ക് ചിത്രങ്ങളിലേക്ക് നീങ്ങുന്നു. വൈഷ്ണവ് തേജിനൊപ്പം മുഖ്യ വേഷത്തില്‍ എത്തുന്ന ഉപ്പെന്ന എന്ന ചിത്രത്തിലേക്ക് താരം കരാറായിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിനായും വിജെഎസിനെ സമീപിച്ചിരിക്കുകയാണ്. സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാന്‍ വിജയ് സേതുപതി പ്രാഥമികമായി സമ്മതം മൂളിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അന്തിമ കരാര്‍ ഒപ്പിടുമെന്നും സുകുമാര്‍ വിവരിച്ച കഥാപാത്രം താരത്തെ ആകര്‍ഷിച്ചിട്ടുണ്ടെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേര്‍സാണ് നിര്‍മിക്കുന്നത്. രായലസീമ, നെല്ലോര്‍ എന്നീ പ്രദേശങ്ങളിലെ മണല്‍ മാഫിയയെ ആധാരമാക്കിയുള്ള പ്രമേയമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചന. തമിഴില്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുണ്ട്. ദളപതി 64 എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിജെഎസ് നായകനായ സംഘ തമിഴന്‍ നവംബറില്‍ തിയറ്ററുകളിലെത്തും.

Vijay Sethupathy may essay the baddie in Allu Arjun’s next directed by Sukumar.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]