
തന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫര്‍ വന്‍ ത്രില്ലിലായതിന്റെ ആവേശത്തിലാണ് പ്രിഥ്വിരാജ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലും താരമെത്തുന്നുണ്ട്. ക്ലൈമാക്‌സിനോട് അടുപ്പിച്ച് എത്തുന്ന റഫ്താര എന്ന ഗാനത്തില്‍ പ്രിഥിയുടെ കിടിലന്‍ ആക്ഷനുമുണ്ട്. ഈ രംഗങ്ങള്‍ പ്രിഥ്വി എങ്ങനെയാകും ചിത്രീകരിച്ചിരിക്കുക എന്ന് ഹാസ്യത്തിന്റെ സ്വഭാവത്തില്‍ വിശദീകരിക്കുന്ന ഒരു വിഡിയോ ആരാധകര്‍ താരത്തിനായി തയാറാക്കി.
Wasn’t this easy. But was almost this much fun 😁 https://t.co/y9Ivt2JGRv
— Prithviraj Sukumaran (@PrithviOfficial) May 27, 2019
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോ പ്രിഥ്വിരാജ് തന്നെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. നടനായും സംവിധായകനായും രണ്ട് ഫ്രൈമുകളിലേക്ക് മാറി മാറി ചാടുന്ന പ്രിഥ്വിരാജാണ് ഹാസ്യ വിഡിയോയില്‍ ഉള്ളത്. കാര്യങ്ങള്‍ ഇത്ര എളുപ്പമല്ല, പക്ഷേ ഇതുപോലെ രസകരമായിരുന്നു എന്നു പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ ബോക്‌സ് ഓഫിസ് കളക്ഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലയാള ചിത്രമായാണ് മാറിയത്.
Prithviraj shared a fun video by his fans,which describes how he shoot his directorial debute movie Lucifer.