ഷാംദത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ് ഈ വെള്ളിയാഴ്ച കേരളത്തിനൊപ്പം യുഎഇയിലും ജിസിസി രാഷ്ട്രങ്ങളിലും എത്തുകയാണ്. നേരത്തേ ഗള്‍ഫ് സെന്ററുകളില്‍ 25ന് തന്നെ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അവസാനം നിമിഷം നേരിട്ട ചില തടസങ്ങള്‍ കാരണം റിലീസ് 26ലേക്ക് മാറ്റുകയായിരുന്നു. ഒരു ഫാമിലി ത്രില്ലര്‍ എന്ന നിലയ്ക്ക് തയാറാക്കിയ ചിത്രത്തില്‍ പല കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. നിര്‍മാതാവ് നേരിട്ട് ജിസിസയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും സ്ട്രീറ്റ്‌ലൈറ്റ്‌സ്.
60 ഗള്‍ഫ് സെന്ററുകളിലാണ് ചിത്രം എത്തുന്നത്.
Tags:mammoottyShamduthstreet lights