താനും ഭാര്യ സുപ്രിയയും നേതൃത്വം നല്‍കുന്ന പ്രൊഡക്ഷന്‍ കമ്പനി പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് അല്‍പ്പദിവസം മുമ്പാണ് പ്രിഥ്വിരാജ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ കമ്പനിയുടെ ആദ്യ ചിത്രത്തെ കുറിച്ചുള്ള ഒരു സുപ്രധാന വിവരം പ്രിഥ്വിരാജ് പങ്കുവെക്കുന്നു. ആഗോള പ്രശസ്തമായ സോണി പിക്‌ചേര്‍സുമായി സഹകരിച്ചായിരിക്കും പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമൊരുങ്ങുക. കേവല വിനോദ ചിത്രങ്ങള്‍ക്ക് അപ്പുറമുള്ള ചിത്രങ്ങള്‍ക്ക് മലയാളം ഇന്റസ്ട്രി മികച്ചതാണെന്ന് സോണി പിക്‌ച്ചേര്‍സ് ഇന്ത്യയുടെ എംഡി വിവേക് കൃഷ്‌നാനിയുമായി നടന്ന കൂടിക്കാഴ്ചയില്‍ താന്‍ പറഞ്ഞെന്നും ഈ ചര്‍ച്ചകള്‍ പിന്നീട് പാര്‍ട്ണര്‍ഷിപ്പിലേക്ക് നയിക്കുകയായിരുന്നുവെന്നും പ്രിഥ്വി വ്യക്തമാക്കി.
തന്റെ കൈയില്‍ മികച്ച ഒരു തിരക്കഥ ഉണ്ടായിരുന്നുവെന്നും കൃഷ്ണാനിക്കും ഇത് ഇഷ്ടമായെന്നും താരം വ്യക്തമാക്കി. ആദ്യ ചിത്രം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പ്രിഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Tags:Prithviraj productions