സെല്വരാഘവന് സംവിധാനം ചെയ്ത സൂര്യ ചിത്രം എന്‍ജികെ യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുകാണ് . കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായി എത്തുമെന്ന് കരുതിയിരുന്ന ചിത്രം പലകാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
#HappybirthdaySelvaraghavan #NGK#NGKAudioComingSoon @SonyMusicSouth pic.twitter.com/giV8knYYpA
— S.R.Prabhu (@prabhu_sr) March 5, 2019
സെല്‍വരാഘവന് ഇടയ്ക്ക് ആരോര്യ പ്രശ്‌നങ്ങളുണ്ടായതും ചികിത്സ തേടേണ്ടി വന്നതും ഇതിനിടെ കെവി ആനന്ദ് ചിത്രത്തിന് സൂര്യ നല്‍കിയ ഡേറ്റ്‌സുമായി ക്ലാഷ് ഉണ്ടായതും എന്‍ജികെ വൈകിച്ചു. മേയില്‍ എന്‍ജികെ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. രാഷ്ട്രീയക്കാരനായ നന്ദ ഗോപാല കുമാരനായാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്.