നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വ്യാജരേഖ സൃഷ്ടിച്ചാണ് കാര്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.
വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉപയോഗിച്ച രേഖകള്‍ ഹാജരാക്കാന്‍ സുരേഷ് ഗോപിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം കൃത്രിമ രേഖകളാണ് നല്‍കിയിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുള്ള എഫ് ഐ ആര്‍ വ്യക്തമാക്കുന്നു.
Tags:suresh gopi