സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ഹേമയാണ് സമിതി അധ്യക്ഷ. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെവി വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍.
മലയാള സിനിമാ മേഖലയില്‍ പുതുതായി രൂപംകൊണ്ട സ്ത്രീ കൂട്ടായ്മ നേരത്തേ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.