ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങളുടെ മലയാളം കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍ സിനിമയിലും അഭിനേതാവായിരിക്കുന്നു. ഫുട്‌ബോളര്‍ വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റനിലാണ് മാധ്യമ പ്രവര്‍ത്തകനായി ഷൈജു എത്തുന്നത്. ജയസൂര്യ നായകനായ ചിത്രം ഇന്ന് തിയറ്ററുകളിലെത്തി മികച്ച അഭിപ്രായം സ്വന്തമാക്കുകയാണ്.
സത്യന്റെ മരണ വാര്‍ത്തയെഴുതിയ തന്റെ തന്നെ അനുഭവമാണ് ചിത്രത്തില്‍ പകര്‍ത്തിയിട്ടുള്ളതെന്ന് ഷൈജു ദാമോദരന്‍ പറയുന്നു.
Tags:captaing prajesh senjayasurya