തെന്നിന്ത്യയിലും ബോലിവുഡിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന താരമാണ് മാധവന്‍. അലൈപ്പായുതേയിലെ ചോക്ക്‌ളേറ്റ് ബോയ് ഇമേജിനെ തച്ചുടച്ചുകൊണ്ടാണ് മാധവന്‍ രണ്ടാം വരവില്‍ തിളങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അത്ര ഗുരുതരമല്ലാത്ത ഒരു ശസ്ത്രക്രിയക്ക് താരം വിധേയനായി. ഇടത്തേ തോളില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ശക്തമായി തിരിച്ചുവരുന്നുവെന്നും മാധവന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
Tags:madhavan