ഇന്ത്യന്‍ ഫുട്‌ബോളിലെ അവിസ്മരണീയ ചരിത്രമായ വി.പി സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ക്യാപ്റ്റന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖിന്റെ അസോസിയേറ്റ് ആയിരുന്ന പ്രജേഷ് സെന്നാണ്. ജയസൂര്യ സത്യനായി എത്തും. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനരില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.