റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ഫസ്റ്റ്‌ലുക്കിനു പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ പങ്കു വെച്ചത്. പക്കിക്കായി 15 ദിവസത്തിലേറെ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും വെറും അതിഥി വേഷമല്ലെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.