ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ലോകത്തെ ആഗോള താരമായി മാറിയ പ്രിയ പി വാര്യര്‍ ബോളിവുഡിലേക്കെന്ന് സൂചന. രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബയിലാണ് നായികയായി പ്രിയയെ പരിഗണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയായ പ്രിയ വാര്യര്‍ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായി കഴിഞ്ഞതിനാലാണ് ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ബോളിവുഡ് പ്രവേശനം സാധ്യമാകുന്നത്.
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ ഉദ്ദരിച്ചു കൊണ്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത ആദ്യം നല്‍കിയിട്ടുള്ളത്.