അജോയ് വര്‍മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലൂടെ തെലുങ്ക് താരം കിച്ച സുദീപ് മലയാളത്തിലെത്തുന്നു. ഈച്ച എന്ന പേരില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്‌തെത്തിയ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് കിച്ച സുദീപ്.
നവാഗതനായ സാജു തോമസ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Tags:ajoy varmaKicha sudeepmohanlalsaju thomas