‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയില്‍ നിന്നാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഫ്ക്കയെ സമീപിച്ചിരുന്നുവെന്നും ഫെഫ്ക്കയ്ക്ക് തന്റെ പരാതി ന്യായമാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറയുന്നു. തനിക്ക് കഥയുടെ അവകാശംവും പ്രതിഫലവും നല്‍കണമെന്ന ഫെഫ്ക്ക നിര്‍ദേശം പാലിക്കപ്പെടാത്തതിനാല്‍ തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ടൈറ്റില്‍ കാര്‍ഡില്‍ തനിക്ക് നന്ദി നല്‍കാമെന്ന് അറിയിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായും, നന്ദിയല്ല തന്റെ രചനയുടെ അവകാശമാണ് വേണ്ടതെന്നും കലവൂര്‍ രവികുമാര്‍ പറയുന്നു. ഏപ്രില്‍ 5ന് കോടതിയില്‍ ഹാജരാകാന്‍ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പട്ടിട്ടുണ്ട്. 13നാണ് മോഹന്‍ലാലിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.