ഞാന്‍ മേരിക്കുട്ടിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയസൂര്യ എടുക്കുന്ന പരിശ്രമങ്ങള്‍ തന്നെ അമ്പരിപ്പിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിലെ നായകനും നായികയും ജയസൂര്യ തന്നെയാണെന്നും റംസാന്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് ശങ്കര്‍ വ്യക്തമാക്കി.
ഷാജി പാപ്പന്‍ എന്ന മസ്‌കുലിന്‍ കഥാപാത്രത്തിന് ശേഷമാണ് മേരിക്കുട്ടിയായി ജയസൂര്യ മാറുന്നത്. ശരീരഭാഷ, ചലനങ്ങള്‍, നോട്ടം എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ കൃത്യതയ്ക്കു വേണ്ടിയാണ് കാതു കുത്താന്‍ ജയന്‍ ആവശ്യപ്പെട്ടത്. മേരിക്കുട്ടിക്കായി കൈയില്‍ നഖം വളര്‍ത്തി. കൈയില്‍ സ്ഥിരം നഖമുളവരുടെ വിരലുകളുടെ ചലനങ്ങള്‍ വ്യത്യസ്തമാണ്. ചെറിയ ചലനങ്ങള്‍ പോലും ഒര്‍ജിനലാക്കാന്‍ വിരല്‍ വളര്‍ത്തി ഭക്ഷണം കഴിച്ച് ശീലിക്കുകയാണ്.
വാക്‌സിങ്ങിന്റെയും ത്രഡിങ്ങിന്റെയുമൊക്കെ വേദന അനുഭവിച്ചുതന്നെയാണ് ജയന്‍ മേരിക്കുട്ടിയായി മാറുന്നത്. ഓരോ തവണയും മീശ കിളിര്‍ക്കുമ്പോള്‍ ത്രഡ് ചെയ്ത് കളയും. അപ്പോഴൊക്കെയുള്ള വേദനകള്‍ എക്‌സൈറ്റ്‌മെന്റുകളാക്കിയാണ് ജയസൂര്യ മാറ്റുന്നതെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു.
Tags:jayasuryaNjan merikkuttiranjith sankar