ബിജു മേനോന്‍ നായകനാകുന്ന പടയോട്ടത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ ജെയിംസ് തക്കര പാടിയിരിക്കുന്നു. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്.
ഗാംഗ്സ്റ്റര്‍ കോമഡിയായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അനു സിത്താര , ഐമ റോസി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്,ലിജോ ജോസ് പല്ലിശേരി എന്നിവര്‍ണ് മറ്റു താരങ്ങള്‍. മുല്ലവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ എന്ന ബോക്‌സ് ഓഫീസ് വിജയചിത്രത്തിന് ശേഷം സൊഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് പടയോട്ടം.
Tags:biju menonpadayottamrafeeq ibrahim