തെന്നിന്ത്യയില്‍ ആകെ ആരാധകരെ നേടിക്കൊടുത്ത തന്റെ അരങ്ങേറ്റത്തിനു ശേഷം മൂന്നു വര്‍ഷത്തോളം ആകുമ്പോഴും വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് സായ് പല്ലവി വേഷമിട്ടിട്ടുള്ളത്. ആദ്യ ചിത്രം പ്രേമത്തിനു ശേഷം ജോര്‍ജിയയിലെ മെഡിക്കല്‍ പഠനത്തിനിലായിരുന്ന താരം തിരിച്ചെത്തിയ ശേഷവും സിനിമയും വൈദ്യവും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. വിവിധ അഭിമുഖങ്ങളില്‍ താരം ഇത് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സായ് പല്ലവി സിനിമയില്‍ കൂടുതല്‍ സജീവമായി നിലനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് മേഖലയിലും ഒരു പോലെ നില്‍ക്കാന്‍ ശ്രമിക്കുന്നത് പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ താരം മെഡിക്കല്‍ പ്രൊഫഷനെ അല്‍പ്പം മാറ്റിവെച്ച് സിനിമയില്‍ മാത്രം ശ്രദ്ധവെക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സായ്പല്ലവി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
Tags:sai pallavi