മണിരത്‌നത്തിന്റെ അലൈപായുതേയിലൂടെ ചോക്ലേറ്റ് സുന്ദരനായെത്തിയ മാധവന്‍ അക്കാലത്ത് കോളെജ് വിദ്യാര്‍ത്ഥികളുടെ ഹരമായിരുന്നു. പിന്നീട് പല രൂപമാറ്റങ്ങളിലേക്കും മാറിയ മാഡി അടുത്തിടെ താടിയെല്ലാം എടുത്ത് പുതിയ ലുക്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും കുറേക്കൂടി ചെറുപ്പമായ ലുക്കില്‍ താരം എത്തിയിരിക്കുന്നു. കുളിച്ച് ഉന്‍മേഷവാനായി താരം നടത്തിയ സെല്‍ഫിയാണ് വൈറലായിരിക്കുന്നത്.
Tags:madhavan