അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പ്രിഥ്വിരാജ് നടത്തിയ ആശംസ ഏറെ ശ്രദ്ധ നേടിയിരുന്നു. വീണ്ടും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിന് കാത്തിരിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആശംസ. ഇത് വെറുതേ പറഞ്ഞതല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെഗാസ്റ്റാറും യങ് സൂപ്പര്‍ സ്റ്റാറും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനായി മാറിയ സച്ചി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. മമ്മൂട്ടി- പ്രിഥ്വിരാജ് പ്രൊജക്റ്റ് മുന്നോട്ടുപോകുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സച്ചി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ഇനിയും ചിത്രത്തിന് അന്തിമമായി സമ്മതം മൂളിയിട്ടില്ല. പ്രിഥ്വിരാജ് ഗ്രീന്‍ സിഗ്നല്‍ കാണിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തേ ഇരുവരും ഒന്നിച്ച പോക്കിരി രാജ വന്‍ഹിറ്റായിരുന്നു.