ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോള്‍ മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി പുരോഗമന രാഷ്ട്രീയമുള്ള കര്‍ഷകനായി എത്തുന്ന ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് താരത്തിന് എന്നാണ് സൂചന. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശരത് സന്ദിത്. കൊച്ചിയിലും ബെംഗളൂരുവിലുമായിട്ടാണ് പരോളിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇനിയ മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്ന ചിത്രത്തില്‍ പെങ്ങളുടെ വേഷമാണ് മിയക്ക്. ഇര്‍ഷാദ്, സിജോ വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജിത് പൂജപ്പുരയാണ് തിരക്കഥയെഴുതിയത്.
Tags:mammoottyparolsarath sandith