മലയാളത്തില്‍ അരങ്ങേറി തെലുങ്കിലും തമിഴിലുമായി തിരക്കേറിയ ഷെഡ്യൂളുകളിലൂടെ കടന്നുപോകുകയാണ് കീര്‍ത്തി സുരേഷ്. തെലുങ്കിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കുന്ന മഹാനടിയാണ് കീര്‍ത്തിയുടെ അടുത്തതായി റിലീസാകാനുള്ള ചിത്രം. ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം മറ്റൊരു ജീവചരിത്ര സിനിമയുമായും കീര്‍ത്തി സഹകരിക്കുകയാണ്.
അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിലാണ് കീര്‍ത്തി സുരേഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി വൈഎസ്ആറായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍. വൈഎസ്ആറിന്റെ മകളുടെ വേഷം കൈകാര്യം ചെയ്യാനാണ് കീര്‍ത്തിയെ സമീപിച്ചിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
മേയ് അവസാനമോ ജൂണ്‍ ആദ്യമോ യാത്രയുടെ ഷൂട്ടിംഗ് തുടങ്ങും. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്.
Tags:keerthi sureshmammoottyYatra