മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ബോളിവുഡിലേക്കെന്ന് സൂചന. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മനസില്‍ തനിക്കായി ഒരു കഥാപാത്രമുണ്ടെന്ന സൂചന മഞ്ജു തന്നെയാണ് പുറത്തുവിട്ടത്. മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു…
Tags:anurag kasyapmanju warrier