തന്റെ പേരില്‍ ഫേസ്ബുക്കില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നും ഇവയില്‍ വരുന്ന പോസ്റ്റുകളോ അഭിപ്രായങ്ങളോ തന്റെ സമ്മതത്തോടെയല്ലെന്നും നടി മഞ്ജുവാര്യര്‍. തന്റെ വെരിഫൈഡ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് ‘ എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്.
ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങള്‍ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വം…
നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യര്‍.’
Tags:manju warrier