New Updates

ഭാവന വിവാഹ ജീവിതത്തിലേക്ക്; ഈ മാസം 22ന് കല്യാണം

നടി ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം ഈ വര്‍ഷം തന്നെ നടക്കും. ഈ മാസം 22ന് ഡിസംബറില്‍ തൃശൂരില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. നേരത്തേ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നവീന്റെ തിരക്കുകളാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമല്ലെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ വ്യക്തമാക്കിയത്. വളരേ രഹസ്യമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ഇരുവരുടെയും നിശ്ചയം നടന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തുടങ്ങിയ അടുപ്പം ഇരുവര്‍ക്കുമിടയില്‍ പ്രണയമായി വളരുകയായിരുന്നു.

Previous : തിരുട്ടുപയലേ 2ലെ ഇന്റിമേറ്റ് പ്രണയഗാനം കാണാം
Next : ശരിക്കും സ്വര്‍ഗത്തില്‍, കോഹ്ലിക്കൊപ്പം മഞ്ഞുമലയില്‍ അനുഷ്‌ക

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *