നടി ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം നാളെ നടക്കും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. വൈകിട്ട് സിനിമാ മേഖലയിലുള്ളവര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹ് ന്ദി ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Tags:bhavananaveen